01:43pm 20 September 2026
NEWS
കെ.എസ്.എസ്.പി.യു.ചെറിയനാട് യൂണിറ്റ് കുടുംബ മേള
19/09/2026  04:59 PM IST
nila
കെ.എസ്.എസ്.പി.യു.ചെറിയനാട് യൂണിറ്റ് കുടുംബ മേള

ചെറിയനാട്: കെ.എസ്.എസ്.പി.യു.ചെറിയനാട് യൂണിറ്റ് കുടുംബ മേള ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ശ്രീകുമാരി മധു ഉദ്ഘാടനം ചെയ്തു.ചെറിയനാട്
ഗവ.ആയൂർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ
ഡോ.നൈനി ഖാൻ വയോജനങ്ങളുടെ ആരോഗ്യ പരിപാലനത്തേയും 
മയക്കു മരുന്നിൻ്റെ ദൂഷ്യഫലങ്ങളെ കുറിച്ച് എ.ശ്രീകുമാറും സംസാരിച്ചു.തുടർന്ന് പെൻഷനേഴ്സ് കുടുംബാംഗങ്ങളുടെ വഞ്ചിപ്പാട്ട്, തിരുവാതിര,ഗാനാലാപനം എന്നീ പരിപാടികൾ നടന്നു, ജില്ലാ വൈസ് പ്രസിഡൻ്റ് പി.ജി.രാധാകൃഷ്ണൻ, ബ്ലോക്ക് പ്രസിഡൻ്റ് റ്റി.സി.സോമൻ ബ്ലോക്ക് സെക്രട്ടറി എ.കെ.പ്രസന്നൻ ,കെ.വി.മഹാദേവൻ നായർ , വേണുഗോപാൽ,എന്നിവർ ആശംസകൾ നേർന്നു, യൂണിറ്റ് പ്രസിഡൻ്റ് വി.ആർ.മോഹനചന്ദ്രൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ സാംസ്കാരിക സമിതി കൺവീനർ കെ.പി.ഗോപലൻ നന്ദി പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img